Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manju Warrier

ആ​ലു​വ മ​ണ​പ്പു​റ​ത്ത് കു​തി​ര സ​വാ​രി പ​രി​ശീ​ലി​ച്ച് മ​ഞ്ജു വാ​ര്യ​ർ

പു​തി​യ ക​ഴി​വു​ക​ൾ സാ​യ​ത്ത​മാ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ലാ​ണ് ന​ടി മ​ഞ്ജു വാ​ര്യ​റും. അ​ഭി​ന​യ​ത്തി​നും നൃ​ത്ത​ത്തി​നു​മൊ​പ്പം ബൈ​ക്ക് റൈ​ഡിം​ഗും മ​ഞ്ജു​വി​ന്‍റെ ഇ​ഷ്ട​ങ്ങ​ളി​ലൊ​ന്നാ​ണ്. ഇ​പ്പോ​ഴി​താ ന​ടി​യു​ടെ കു​തി​ര സ​വാ​രി​യി​ലാ​ണ് പ​രി​ശീ​ല​നം നേ​ടി​യി​രി​ക്കു​ന്ന​ത്.

ആ​ലു​വ ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്താ​ണ് താ​രം പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട പ​രി​ശീ​ല​ന​മാ​യി​രു​ന്നു ന​ട​ത്തി​യ​ത്. ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര ആ​ല​പ്പാ​ട്ട് ജോ​ര്‍​ജ് ഡ​യ​സാ​ണ് മ​ഞ്ജു​വി​ന് കു​തി​ര സ​വാ​രി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ജോ​ര്‍​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​റ​എ​ന്ന പെ​ണ്‍ കു​തി​ര​യി​ലാ​ണ് താ​രം കു​തി​ര സ​വാ​രി പ​ഠി​ച്ച​ത്.

പു​ല​ര്‍​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ മ​ണ​പ്പു​റ​ത്ത് എ​ത്തി​യി​രു​ന്ന മ​ഞ്ജു എ​ന്നും ര​ണ്ട് മ​ണി​ക്കൂ​റാ​ണ് കു​തി​ര സ​വാ​രി പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. ഒ​രാ​ഴ്ച​യ്ക്ക​കം ത​ന്നെ മ​ഞ്ജു കു​തി​ര സ​വാ​രി പ​ഠി​ച്ചെ​ടു​ത്തു​വെ​ന്ന് പ​രി​ശീ​ല​ക​ൻ ജോ​ർ​ജ് പ​റ​യു​ന്നു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ​യ്ക്ക് സ​വാ​രി ന​ട​ത്തി തു​ട​ങ്ങി.

മ​ണ​പ്പു​റ​ത്ത് തി​ര​ക്കാ​കു​ന്ന​തി​ന് മു​ൻ​പ് ന​ടി പ​ഠ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങും. എ​റ​ണാ​കു​ള​ത്തെ ഫ്ലാ​റ്റി​ല്‍ നി​ന്നു​മാ​ണ് ആ​ലു​വ​യി​ല്‍ ന​ടി എ​ത്തി​യി​രു​ന്ന​ത്. ജാ​ക്ക​റ്റും തൊ​പ്പി​യും ധ​രി​ച്ച് ബൈ​ക്കി​ല്‍ എ​ത്തു​ന്ന മ​ഞ്ജു​വി​നെ അ​ധി​കം ആ​രും തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. പ​രി​ശീ​ല​ന ശേ​ഷം ഓ​ൾ​ഡ് ദേ​ശം റോ​ഡി​ലെ ക​ട​ക​ളി​ലെ​ത്തി​യാ​യി​രു​ന്നു ഭ​ക്ഷ​ണം.

ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ സ​ണ്ണി വെ​യി​ൻ, സി​ജു വി​ൽ​സ​ൺ, നി​ർ​മാ​താ​വ് ബി​നീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രും മ​ഞ്ജു​വി​നൊ​പ്പം കു​തി​ര​സ​വാ​രി പ​ഠി​ക്കാ​ൻ മ​ണ​പ്പു​റ​ത്ത് എ​ത്തി​യി​രു​ന്നു. ആ​ലു​വ സ്വ​ദേ​ശി കൂ​ടി​യാ​യ സി​ജു വി​ൽ​സ​ൺ മു​ഖാ​ന്ത​ര​മാ​ണ് മ​ഞ്ജു കു​തി​ര സ​വാ​രി പ​ഠ​ന​ത്തി​ന് ജോ​ർ​ജി​നെ സ​മീ​പി​ച്ച​ത്.

Movies

ക്ലൈ​മാ​ക്സ് മാ​റ്റി​മ​റി​ച്ച് മോ​ഹ​ൻ​ലാ​ൽ; 28 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേ​മി​ലെ ഡി​ലീ​റ്റ​ഡ് സീ​ൻ​സ്

28 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേ​മി​ലെ ഡി​ലീ​റ്റ​ഡ് സീ​ൻ​സ് പു​റ​ത്തു​വി​ട്ട് നി​ർ​മാ​താ​ക്ക​ൾ. സി​യാ​ദ് കോ​ക്കേ​ഴ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഡി​ലീ​റ്റ​ഡ് സീ​ൻ​സ് റി​ലീ​സ് ചെ​യ്ത​ത്. ഒ​ൻ​പ​ത് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് രം​ഗം.

ജ​യി​ലി​ൽ പോ​യി മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ നി​ര​ഞ്ജ​നെ ക​ണ്ട​തി​ന് ശേ​ഷം ആ​മി​യും ഡെ​ന്നി​സും തി​രി​കെ വീ​ട്ടി​ൽ എ​ത്തു​ന്ന​തും തു​ട​ർ​ന്ന് മ​ഞ്ജു​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ എ​ല്ലാ​വ​രും ചേ​ർ​ന്ന് വി​വാ​ഹ​ബ​ന്ധ​ത്തി​ൽ തു​ട​രാ​ൻ സ​മ്മ​തി​പ്പി​ക്കു​ന്ന​തു​മാ​ണ് രം​ഗ​ത്തി​ൽ കാ​ണാ​നാ​കു​ക.

വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​കു​ന്ന​തി​നു മു​മ്പ് നി​ര​ഞ്ജ​ന്‍റെ നി​ർ​ബ​ന്ധ പ്ര​കാ​രം ഡെ​ന്നി​സി​നെ അ​ഭി​രാ​മി താ​ലി കെ​ട്ടു​ന്നു​ണ്ട്. നി​ര​ഞ്ജ​നെ അ​വ​സാ​ന​മാ​യി ക​ണ്ട ശേ​ഷം തി​രി​ച്ചു വീ​ട്ടി​ലെ​ത്തു​മ്പോ​ൾ ന​ട​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം ഡെ​ന്നി​സ് ആ​മി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ക്കു​ന്നു.

താ​ൻ കെ​ട്ടി​യ താ​ലി ഊ​രി മാ​റ്റാ​ൻ ത​യാ​റാ​കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ ജ​യ​റാ​മി​ന്‍റെ ക​ഥാ​പാ​ത്ര​വും മ​റ്റു​ള്ള​വ​രും ഇ​തി​നെ എ​തി​ർ​ക്കു​ന്ന​തും വി​വാ​ഹ​ബ​ന്ധം തു​ട​രാ​ൻ ആ​മി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​മാ​ണ് രം​ഗ​ത്തി​ലു​ള്ള​ത്.

 

Business

റീ​ഗ​ൽ ജ്വ​ല്ലേ​ഴ്സ് പാ​ല​ക്കാ​ട് ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

പാ​​​ല​​​ക്കാ​​​ട്: പ്ര​​​മു​​​ഖ ഹോ​​​ൾ​​​സെ​​​യി​​​ൽ ആ​​​ൻ​​​ഡ് മാ​​​നു​​​ഫാ​​​ക്ച്ച​​​റിം​​​ഗ് ജ്വ​​​ല്ല​​​റി ശൃം​​​ഖ​​​ല​​​യാ​​​യ റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂം പാ​​​ല​​​ക്കാ​​ട്ട് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ടൗ​​​ണ്‍ ബ​​​സ് സ്റ്റാ​​​ൻ​​​ഡ് റോ​​​ഡി​​​ൽ ഒ​​​രു​​​ക്കി​​​യ ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റും ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​വു​​​മാ​​​യ മ​​​ഞ്ജു വാ​​​ര്യ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു. പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​സ്മി​​​തേ​​​ഷ് ദീ​​​പം​​​ തെ​​​ളി​​​ച്ചു.

ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​കെ. ശി​​​വ​​​ദാ​​​സ​​​ൻ, എം​​​ഡി ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ വി​​​ബി​​​ൻ ശി​​​വ​​​ദാ​​​സ്, ക്ഷേ​​​മ ശി​​​വ​​​ദാ​​​സ്, പ​​​ല്ല​​​വി നം​​​ദേ​​​വ്, കു​​​മാ​​​രി അ​​​നൈ​​​ഷ, മാ​​​സ്റ്റ​​​ർ അ​​​വി​​​യാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ശി​​​ഷ്ട വ്യ​​​ക്തി​​​ക​​​ളും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ വി​​​പ​​​ണി​​​യി​​​ൽ ഹോ​​​ൾ​​​സെ​​​യി​​​ൽ വി​​​ല എ​​​ന്ന ആ​​​ശ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സ് പാ​​​ല​​​ക്കാ​​​ട്ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ഏ​​​റ്റ​​​വും ലാ​​​ഭ​​​ക​​​ര​​​മാ​​​യ ഷോ​​​പ്പിം​​​ഗ് അ​​​നു​​​ഭ​​​വ​​​ത്തി​​​നൊ​​​പ്പം വി​​​പു​​​ല​​​മാ​​​യ ആ​​​ഭ​​​ര​​​ണ ശേ​​​ഖ​​​ര​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് എംഡി വി​​​ബി​​​ൻ ശി​​​വ​​​ദാ​​​സ് പ​​​റ​​​ഞ്ഞു.

ട്രെ​​​ൻ​​​ഡിം​​​ഗ് ലൈ​​​റ്റ് വെ​​​യ്റ്റ് വെ​​​ഡിം​​​ഗ് ക​​​ള​​​ക്‌​​​ഷ​​​നു​​​ക​​​ൾ, പ​​​ര​​​ന്പ​​​രാ​​​ഗ​​​ത കേ​​​ര​​​ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, ബോം​​​ബെ-​​​ക​​​ൽ​​​ക്ക​​​ട്ട ഡി​​​സൈ​​​നു​​​ക​​​ൾ, ചെ​​​ട്ടി​​​നാ​​​ട്, ന​​​ഗാ​​​സ്, ആ​​​ന്‍റി​​​ക്, പൊ​​​ൽ​​​ക്കി ആ​​​ഭ​​​ര​​​ണ​​​ശേ​​​ഖ​​​രം, അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​മു​​​ള്ള സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, അ​​​ണ്‍​ക​​​ട്ട് ഡ​​​യ​​​മ​​​ണ്ട്, പ്രെ​​​ഷ്യ​​​സ് സ്റ്റോ​​​ണ്‍ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, പ്രീ​​​മി​​​യം പ്ലാ​​​റ്റി​​​നം ക​​​ള​​​ക്‌​​​ഷ​​​നു​​​ക​​​ൾ, ഫാ​​​ഷ​​​ൻ പ്രേ​​​മി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന 18 കാ​​​ര​​​റ്റ്, 14 കാ​​​ര​​​റ്റ് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ പാ​​​ല​​​ക്കാ​​​ട് ഷോ​​​റൂ​​​മി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്.

വി​​​വാ​​​ഹ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക​​​മാ​​​യി ബ്രൈ​​​ഡ​​​ൽ ഫ്ലോ​​​ർ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സ്വ​​​ർ​​​ണ​​​വി​​​ല​​​വ​​​ർ​​​ധ​​​ന​​​വി​​​ൽ​​​നി​​​ന്നു സം​​​ര​​​ക്ഷ​​​ണ​​​മേ​​​കി ഗോ​​​ൾ​​​ഡ് റേ​​​റ്റ് ബു​​​ക്കിം​​​ഗ്, അ​​​ക്ഷ​​​യ​​​തൃ​​​തീ​​​യ പ്ര​​​മാ​​​ണി​​​ച്ച് അ​​​ഡ്വാ​​​ൻ​​​സ് ബു​​​ക്കിം​​​ഗ് എ​​​ന്നി​​​വ തു​​​ട​​​ങ്ങി​​​യ​​​താ​​​യും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 85129 09090.

Movies

മ​ഞ്ജു വാ​ര്യ​റു​ടെ ക​ഴു​ത്തി​ലൊ​രു മ​ഞ്ഞ സ്റ്റി​ക്ക​ർ, സ​ർ​ജ​റി ആ​യി​രു​ന്നോ എ​ന്ന് ആ​രാ​ധ​ക​ർ; യാ​ഥാ​ർ​ഥ്യ​മി​ത്

ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ ക​ഴു​ത്തി​ൽ പ​തി​ച്ചി​രി​ക്കു​ന്ന സ്റ്റി​ക്ക​റാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഞ്ജു ആ​രാ​ധ​ക​ർ​ക്കി​ട​യി​ലെ ച​ർ​ച്ച. എ​ങ്ങ​നെ​യാ​ണ് താ​ര​ത്തി​ന്‍റെ ക​ഴു​ത്തി​ൽ ആ ​പാ​ച്ച് വ​ന്ന​തെ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തി​യ​ത്. 

ക​ഴി​ഞ്ഞ ദി​വ​സം ഭാ​വ​ന നാ​യി​ക​യാ​യ അ​നോ​മി എ​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ എ​ത്തി​യ മ​ഞ്ജു​വി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യ​ത്.

താ​ര​ത്തി​ന്‍റെ ക​ഴു​ത്തി​ൽ ഒ​ട്ടി​ച്ചി​രു​ന്ന മ​ഞ്ഞ നി​റ​ത്തി​ലു​ള്ള പാ​ച്ച് ക​ണ്ട​തോ​ടെ താ​രം എ​ന്തെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ​താ​ണോ എ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ട​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ശ​സ്ത്ര​ക്രി​യ​യു​ടെ അ​ട​യാ​ള​മ​ല്ല. മോ​ഷ​ൻ സി​ക്ക്നെ​സ് പാ​ച്ച് ആ​ണ്.

യാ​ത്ര​യ്ക്കി​ട​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ത​ല​ക​റ​ക്കം, ഛർ​ദ്ദി, അ​സ്വ​സ്ഥ​ത എ​ന്നി​വ ഒ​ഴി​വാ​ക്കാ​നാ​ണ് മോ​ഷ​ൻ സി​ക്ക്നെ​സ് പാ​ച്ചു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി ചെ​വി​യു​ടെ പു​റ​കി​ലോ ക​ഴു​ത്തി​ലോ ആ​ണ് ഇ​വ ഒ​ട്ടി​ക്കാ​റു​ള്ള​ത്. ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന മ​രു​ന്ന് ച​ർ​മ്മ​ത്തി​ലൂ​ടെ സാ​വ​ധാ​നം ശ​രീ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ക​യും ആ​ന്ത​രി​ക ക​ർ​ണ്ണ​ത്തി​ലെ ബാ​ല​ൻ​സി​നെ നി​യ​ന്ത്രി​ച്ച് ത​ല​ക​റ​ക്കം വ​രാ​തെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു. 

Movies

എ​ല്ലാം ചി​രി​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന ശ്രീ​നി​യേ​ട്ട​ൻ ആ​ദ്യ​മാ​യെ​ന്ന ക​ര​യി​പ്പി​ച്ചു; വേ​ദ​ന​യോ​ടെ മ​ഞ്ജു വാ​ര്യ​ർ

ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ ഹൃ​ദ​യം പി​ള​ർ​ക്കു​ന്ന വേ​ദ​ന​യു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​ർ. എ​ന്തു​പ​റ​ഞ്ഞാ​ലും അ​വ​സാ​നം ഒ​രു ഉ​ച്ച​ത്തി​ലു​ള്ള ചി​രി​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന ശ്രീ​നി​യേ​ട്ട​ൻ ഇ​താ​ദ്യ​മാ​യി എ​ന്നെ ക​ര​യി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് മ​ഞ്ജു കു​റി​ച്ചു.

ഒ​രു ശ​രീ​രം മാ​ത്ര​മാ​ണ് ഇ​ല്ലാ​താ​കു​ന്ന​തെ​ന്നും ആ ​പേ​ര് ഇ​നി​യും പ​ല കാ​ലം പ​ല​ത​ര​ത്തി​ൽ ഇ​വി​ടെ ജീ​വി​ക്കു​മെ​ന്നും കു​റി​പ്പി​ന്‍റെ അ​വ​സാ​നം മ​ഞ്ജു പ​റ​യു​ന്നു.

കാ​ലാ​തി​വ​ർ​ത്തി​യാ​കു​ക എ​ന്ന​താ​ണ് ഒ​രു ക​ലാ​കാ​ര​ന് ഈ ​ഭൂ​മി​യി​ൽ അ​വ​ശേ​ഷി​പ്പി​ക്കാ​നാ​കു​ന്ന ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ അ​ട​യാ​ളം. എ​ഴു​ത്തി​ലും അ​ഭി​ന​യ​ത്തി​ലും സം​വി​ധാ​ന​ത്തി​ലും ശ്രീ​നി​യേ​ട്ട​ന് അ​ത് സാ​ധി​ച്ചു. അ​ങ്ങ​നെ, ഒ​രു​ത​ര​ത്തി​ൽ അ​ല്ല പ​ല​ത​ര​ത്തി​ലും ത​ല​ത്തി​ലും അ​ദ്ദേ​ഹം കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്നു.

വ്യ​ക്തി​പ​ര​മാ​യ ഓ​ർ​മ​ക​ൾ ഒ​രു​പാ​ട്. എ​ന്തു​പ​റ​ഞ്ഞാ​ലും അ​വ​സാ​നം ഒ​രു ഉ​ച്ച​ത്തി​ലു​ള്ള ചി​രി​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന ശ്രീ​നി​യേ​ട്ട​ൻ ഇ​താ​ദ്യ​മാ​യി എ​ന്നെ ക​ര​യി​പ്പി​ക്കു​ക​യാ​ണ്. പ​ക്ഷേ ഇ​ല്ലാ​താ​കു​ന്ന​ത് ഒ​രു ശ​രീ​രം മാ​ത്ര​മാ​ണെ​ന്നും ആ ​പേ​ര് ഇ​നി​യും പ​ല കാ​ലം പ​ല​ത​ര​ത്തി​ൽ ഇ​വി​ടെ ജീ​വി​ക്കും എ​ന്നും വി​ശ്വ​സി​ച്ചു കൊ​ണ്ട് അ​ന്ത്യാ​ഞ്ജ​ലി.

ഇ​ന്ന് രാ​വി​ലെ 8.30നാ​ണ് ശ്രീ​നി​വാ​സ​ൻ അ​ന്ത​രി​ച്ച​ത്. ‍ഡ​യാ​ലി​സി​സി​നാ​യി രാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലേ​ക്ക് പോ​കു​ന്ന വ​ഴി ആ​രോ​ഗ്യം മോ​ശ​മാ​യി. തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ഭാ​ര്യ വി​മ​ല​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഉ​ദ​യം​പേ​രൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

Movies

ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ പു​റ​ത്ത് പ​ക​ൽ വെ​ളി​ച്ച​ത്തി​ലു​ണ്ടെ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്നു; അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മ​ഞ്ജു വാ​ര്യ​ർ

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ന്‍റെ വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​ർ. കു​റ്റം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ പ​ക​ൽ വെ​ളി​ച്ച​ത്തി​ലു​ണ്ടെ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് മ​ഞ്ജു കു​റി​ച്ചു. നീ​തി പൂ​ർ​ണ​മാ​യി​ല്ലെ​ന്നും അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും അ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

മ​ഞ്ജു​വി​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

ബ​ഹു​മാ​ന​പ്പെ​ട്ട കോ​ട​തി​യോ​ട് ആ​ദ​ര​വു​ണ്ട്. പ​ക്ഷേ, ഇ​ക്കാ​ര്യ​ത്തി​ൽ നീ​തി പൂ​ർ​ണ​മാ​യി ന​ട​പ്പാ​യി എ​ന്ന് പ​റ​യാ​ൻ ആ​വി​ല്ല. കാ​ര​ണം കു​റ്റം ചെ​യ്‌​ത​വ​ർ മാ​ത്ര​മേ ഇ​പ്പോ​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ. ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ, അ​ത് ആ​രാ​യാ​ലും, അ​വ​ർ പു​റ​ത്ത് പ​ക​ൽ വെ​ളി​ച്ച​ത്തി​ലു​ണ്ട് എ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്.

അ​വ​ർ കൂ​ടി ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ലേ അ​തി​ജീ​വി​ത​യ്ക്കു​ള്ള നീ​തി പൂ​ർ​ണ​മാ​വു​ക​യു​ള്ളൂ. പോ​ലീ​സി​ലും നി​യ​മ​സം​വി​ധാ​ന​ത്തി​ലും ഞാ​നു​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​ത്തി​നു​ള്ള വി​ശ്വാ​സം ദൃ​ഢ​മാ​കാ​ൻ അ​തു കൂ​ടി ക​ണ്ടെ​ത്തി​യേ തീ​രൂ.

ഇ​ത് അ​വ​ൾ​ക്ക് വേ​ണ്ടി മാ​ത്ര​മ​ല്ല. ഈ ​നാ​ട്ടി​ലെ ഓ​രോ പെ​ൺ​കു​ട്ടി​ക്കും, ഓ​രോ സ്‌​ത്രീ​ക്കും, ഓ​രോ മ​നു​ഷ്യ​ർ​ക്കും കൂ​ടി വേ​ണ്ടി​യാ​ണ്. അ​വ​ർ​ക്ക് തൊ​ഴി​ലി​ട​ങ്ങ​ളി​ലും തെ​രു​വി​ലും ജീ​വി​ത​ത്തി​ലും സ​ധൈ​ര്യം ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ച് ഭ​യ​പ്പാ​ടി​ല്ലാ​തെ ന​ട​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണം. ഉ​ണ്ടാ​യേ തീ​രൂ. അ​ന്നും, ഇ​ന്നും, എ​ന്നും അ​വ​ൾ​ക്കൊ​പ്പം. 

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ പ​ൾ​സ​ർ സു​നി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റ് പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വ് ആ​ണ് വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ച്ച​ത്. ന​ട​ൻ ദി​ലീ​പ് അ​ട​ക്കം നാ​ലു പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: നീ​തി ന​ട​പ്പാ​യി​ല്ലെ​ന്നു ന​ടി മ​ഞ്ജു വാ​ര്യ​ർ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നീ​തി ന​ട​പ്പാ​യി​ല്ലെ​ന്നും കു​റ്റം ചെ​യ്ത​വ​ർ മാ​ത്ര​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​തെ​ന്നും ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ പു​റ​ത്തു​ണ്ട​ന്നും മ​ഞ്ജു വാ​ര്യ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു. ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ കൂ​ടി ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ മാ​ത്ര​മേ അ​തി​ജീ​വി​ത​യ്ക്കു​ള്ള നീ​തി പൂ​ർ​ണ​മാ​കു​ക​യു​ള്ളൂ എ​ന്ന് മ​ഞ്ജു പ​റ​ഞ്ഞു.

കോ​ട​തി വി​ധി​ക്കെ​തി​രെ അ​തി​ജീ​വി​ത​യും ശ​ക്ത​മാ​യി ആ​ഞ്ഞ​ടി​ച്ചി​രു​ന്നു. വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സം നേ​ര​ത്തെ ത​ന്നെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ കു​റി​പ്പി​ൽ അ​തി​ജീ​വി​ത വ്യ​ക്ത​മാ​ക്കി.

ഈ ​രാ​ജ്യ​ത്ത് നി​യ​മ​ത്തി​ന് മു​ന്നി​ൽ എ​ല്ലാ​വ​രും ഒ​രു പോ​ലെ അ​ല്ലെ​ന്ന് വേ​ദ​ന​യോ​ടെ തി​രി​ച്ച​റി​യു​ന്നെ​ന്നും ത​ന്‍റെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​തി​ജീ​വി​ത​യു​ടെ കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ഞ്ജു വാ​ര്യ​രു​ടെ പ്ര​തി​ക​ര​ണ​വും വ​ന്നി​രി​ക്കു​ന്ന​ത്.

Kerala

ചർച്ചയായി ആ പ്രസംഗങ്ങൾ

ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ കോ​​​ട​​​തി​​​വി​​​ധി പു​​​റ​​​ത്തു​​​വ​​​ന്ന​​​പ്പോ​​​ൾ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​മ്പ് ന​​​ട​​​ന്ന ര​​​ണ്ടു പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​കു​​​ന്നു.

ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​മ​​​റി​​​യി​​​ക്കാ​​​ൻ സം​​​ഭ​​​വം ന​​​ട​​​ന്ന് ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം 2019 ഫെ​​​ബ്രു​​​വ​​​രി 19ന് ​​​എ​​​റ​​​ണാ​​​കു​​​ളം ദ​​​ർ​​​ബാ​​​ർ ഹാ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ സി​​​നി​​​മാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്തി​​​യ സം​​​ഗ​​​മ​​​ത്തി​​​ൽ മ​​​ഞ്ജു വാ​​​ര്യ​​​രും ദി​​​ലീ​​​പും ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ങ്ങ​​​ളാ​​​ണു കോ​​​ട​​​തി​​​വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​ത്.

ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നു​​​പി​​​ന്നി​​​ൽ ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ആ​​​ദ്യ​​​മാ​​​യി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത് അ​​​ന്ന​​​ത്തെ പ്ര​​​സം​​​ഗ​​​ത്തി​​​ൽ മ​​​ഞ്ജു വാ​​​ര്യ​​​രാ​​​ണ്. അ​​​ന്ന് അ​​​തി​​​നെ അ​​​നു​​​കൂ​​​ലി​​​ച്ച പ​​​ല​​​രും പി​​​ന്നീ​​​ട് നി​​​ല​​​പാ​​​ട് മാ​​​റ്റി​​​യ​​​പ്പോ​​​ഴും മ​​​ഞ്ജു അ​​​തി​​​ജീ​​​വി​​​ത​​​യ്ക്കൊ​​​പ്പം ശ​​​ക്ത​​​മാ​​​യി നി​​​ന്നു. അ​​​തേ​​​സ​​​മ​​​യം ന​​​ടി​​​ക്കു പി​​​ന്തു​​​ണ​​​യ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ദി​​​ലീ​​​പി​​​ന്‍റെ​​​യും പ്ര​​​സം​​​ഗം. ഇ​​​രു​​​വ​​​രു​​​ടെ​​​യും പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​ധാ​​​ന ഭാ​​​ഗ​​​ങ്ങ​​​ൾ ഇ​​​ങ്ങ​​​നെ:

ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന: മ​​​ഞ്ജു വാ​​​ര്യ​​​ർ

ഇ​​​​വി​​​​ടെ ഇ​​​​രി​​​​ക്കു​​​​ന്ന പ​​​​ല​​​​രെ​​​​യും, ഞാ​​​​ന​​​​ട​​​​ക്ക​​​​മു​​​​ള്ള പ​​​​ല​​​​രെ​​​​യും പ​​​​ല അ​​​​ര്‍​ധ​​​​രാ​​​​ത്രി​​​​ക​​​​ളി​​​​ലും അ​​​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ലും ഞ​​​​ങ്ങ​​​​ളു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ല്‍ സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​യി കൊ​​​​ണ്ടാ​​​​ക്കി​​​​യ ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ണ്ട്. അ​​​​തു​​​​കൊ​​​​ണ്ട് എ​​​​ല്ലാ സ​​​​ഹ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ​​​​യും അ​​​​ങ്ങ​​​​നെ കു​​​​റ്റം​​​​ പ​​​​റ​​​​ഞ്ഞി​​​​ട്ടു കാ​​​​ര്യ​​​​മി​​​​ല്ല. പ​​​​ക്ഷേ, ഇ​​​​തി​​​​നു​​​പി​​​​ന്നി​​​​ല്‍ ന​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത് ക്രി​​​​മി​​​​ന​​​​ല്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യാ​​​​ണ്.

ഈ ​​​​ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യ്ക്കു പി​​​​ന്നി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ച​​​​വ​​​​രെ നി​​​​യ​​​​മ​​​​ത്തി​​​​നു​​​ മു​​​​ന്നി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്ക് അ​​​​ങ്ങേ​​​​യ​​​​റ്റം പൂ​​​​ര്‍​ണ​​​​മാ​​​​യ പി​​​​ന്തു​​​​ണ ന​​​​ല്‍​കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ന​​​​മു​​​​ക്കി​​​​വി​​​​ടെ ചെ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ക. അ​​​​തു​ മാ​​​​ത്ര​​​​മ​​​​ല്ല, ഒ​​​​രു ​സ്ത്രീ​​​​ക്ക് വീ​​​​ടി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും അ​​​​വ​​​​ള്‍ പു​​​​രു​​​​ഷ​​​​ന് ന​​​​ല്‍​കു​​​​ന്ന ബ​​​​ഹു​​​​മാ​​​​നം അ​​​​തേ അ​​​​ള​​​​വി​​​​ല്‍ തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​നു​​​​ള്ള അ​​​​ര്‍​ഹ​​​​ത​​​​യു​​​​ണ്ട്.

ആ ​​​​ഒ​​​​രു സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് ഞാ​​​​നി​​​​വി​​​​ടെ എ​​​​ല്ലാ​​​​വ​​​​രെ​​​​യും അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ന​​​​മ്മു​​​​ടെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് എ​​​​ല്ലാ ന​​​​ന്മ​​​​ക​​​​ളും ഉ​​​​ണ്ടാ​​​​ക​​​​ട്ടേ​​​യെ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​രോ​​​​ടും അ​​​​ഭ്യ​​​​ര്‍​ഥി​​​​ക്കു​​​ന്നു.

സം​​​ഭ​​​വി​​​ച്ച​​​തു വി​​​ഷ​​​മി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യം: ദി​​​ലീ​​​പ്

എ​​​ന്‍റെ കൂ​​​ടെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സി​​​നി​​​മ ചെ​​​യ്തി​​​ട്ടു​​​ള്ള കു​​​ട്ടി​​​കൂ​​​ടി​​​യാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ശ​​​രി​​​ക്കു​​​ പ​​​റ​​​ഞ്ഞാ​​​ല്‍ ന​​​മ്മ​​​ള്‍ ഉ​​​ട​​​നെ ന​​​മ്മു​​​ടെ വീ​​​ടി​​​ന്‍റെ അ​​​ക​​​ത്തേ​​​ക്കുത​​​ന്നെ​​​യാ​​​ണ് നോ​​​ക്കി​​​പ്പോ​​​കു​​​ന്ന​​​ത്. വ​​​ള​​​രെ ഭ​​​യ​​​ക്കു​​​ന്ന​​​ത്, ഇ​​​തു സി​​​നി​​​മ​​​യി​​​ല്‍ സം​​​ഭ​​​വി​​​ച്ചു എ​​​ന്ന​​​തി​​​നെ​​​ക്കാ​​​ളേറെ ന​​​മ്മു​​​ടെ നാ​​​ട്ടി​​​ല്‍ സം​​​ഭ​​​വി​​​ച്ചു എ​​​ന്ന​​​താ​​​ണ്.

സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് അ​​​തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​മെ​​​ല്ലാം മു​​​ന്നോ​​​ട്ടു​​​ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത്. എ​​​ല്ലാ​​​വ​​​രും വ​​​ള​​​രെ സ​​​ജീ​​​വ​​​മാ​​​യി ഇ​​​തി​​​ന്‍റെ പി​​​ന്നി​​​ലു​​​ള്ള ആ​​​ളു​​​ക​​​ളു​​​ടെ പി​​​ന്നാ​​​ലെ​​​ത​​​ന്നെ​​​യു​​​ണ്ട്. മീ​​​ഡി​​​യ​​​ക്കാ​​​രോ​​​ട് പ്ര​​​ത്യേ​​​കി​​​ച്ചു പ​​​റ​​​യാ​​​നു​​​ള്ള​​​ത്, വാ​​​ര്‍ത്ത​​​ക​​​ള്‍ വ​​​ള​​​ച്ചൊ​​​ടി​​​ക്കാ​​​ന​​​ല്ല ശ്ര​​​മി​​​ക്കേ​​​ണ്ട​​​ത്. ഇ​​​ത് സി​​​നി​​​മ​​​യി​​​ല്‍ സം​​​ഭ​​​വി​​​ച്ചു​​​വെ​​​ന്ന് പ​​​റ​​​യു​​​മ്പോ​​​ള്‍ അ​​​തി​​​ല്‍ ഇ​​​ത്ര​​​യും കൂ​​​ട്ടാ​​​യ്മ​​​യു​​​ണ്ടാ​​​യി.

പ​​​ക്ഷേ, ന​​​മ്മു​​​ടെ ഒ​​​രു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ വീ​​​ട്ടി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സം​​​ഭ​​​വ​​​മാ​​​യി എ​​​ടു​​​ത്ത് ഇ​​​നി ഈ ​​​നാ​​​ട്ടി​​​ല്‍ ഇ​​​തു സം​​​ഭ​​​വി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ ന​​​മു​​​ക്ക് ഒ​​​രു​​​മി​​​ച്ചു നി​​​ല്‍ക്കാം. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​ത്ത് ഞാ​​​നുമു​​​ണ്ടാ​​​കും.

Movies

ഒ​രു വ​ശ​ത്ത് വി​മ​ർ​ശ​നം, മ​റു​വ​ശ​ത്ത് കൈ​യ​ടി; യൂ​ട്യൂ​ബി​ൽ പ​ത്ത് ല​ക്ഷം കാ​ഴ്ച​ക്കാ​രു​മാ​യി 'ആ​രോ'

വി​മ​ർ​ശ​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ലും കൈ​യ​ടി നേ​ടി മു​ന്നേ​റു​ക​യാ​ണ് ര​ഞ്ജി​ത്ത് ഒ​രു​ക്കി​യ ഹ്ര​സ്വ​ചി​ത്രം ആ​രോ. ശ്യാ​മ​പ്ര​സാ​ദും മ​ഞ്ജു വാ​ര്യ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ചി​ത്രം ര​ണ്ടു ദി​വ​സം കൊ​ണ്ട് പ​ത്ത് ല​ക്ഷം പേ​രാ​ണ് ക​ണ്ടു​തീ​ർ​ത്ത​ത്.

മ​മ്മൂ​ട്ടി ക​മ്പ​നി ആ​ദ്യ​മാ​യി നി​ർ​മി​ച്ച ഹ്ര​സ്വ​ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇതിനുണ്ട്. ചി​ത്ര​ത്തി​ല്‍ അ​സീ​സ് നെ​ടു​മ​ങ്ങാ​ടും അ​ഭി​ന​യി​ക്കു​ന്നു. 21 മി​നി​റ്റാ​ണ് ദൈ​ർ​ഘ്യം.

മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ക്യാ​പി​റ്റോ​ൾ തി​യേ​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​മ്മൂ​ട്ടി ക​മ്പ​നി ഈ ​ചി​ത്രം നി​ർ​മി​ച്ച​ത്.

ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ആ​രോ​യി​ലൂ​ടെ ര​ഞ്ജി​ത്ത് വീ​ണ്ടും സം​വി​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ ചി​ത്രം കൂ​ടി​യാ​ണി​ത്. ആ​രോ​യു​ടെ ക​ഥ​യും സം​ഭാ​ഷ​ണ​വും വി.​ആ​ർ. സു​ധീ​ഷി​ന്‍റേ​താ​ണ്. ദേ​ശീ​യ, രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കും. പ​ശ്ചാ​ത്ത​ല സം​ഗീ​തം- ബി​ജി​ബാ​ൽ. ആ​ർ​ട്-​സ​ന്തോ​ഷ് രാ​മ​ൻ. എ​ഡി​റ്റിം​ഗ്- ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ. കോ​സ്റ്റ്യൂം- സ​മീ​റ സ​നീ​ഷ്. മേ​ക്ക​പ്പ്- ര​ഞ്ജി​ത്ത് അ​മ്പാ​ടി.

Movies

ഇ​ത്ര​യ​ധി​കം വ്യാ​ജ ബു​ജി​ക​ൾ ഭൂ​മി​യി​ൽ ഉ​ണ്ടെ​ന്ന​റി​ഞ്ഞ​ത് ഇ​പ്പോ​ഴാ​ണ്; 'ആ​രോ'​യെ​ക്കു​റി​ച്ച് ജോ​യ് മാ​ത്യു

ശ്യാ​മ​പ്ര​സാ​ദി​നെ​യും മ​ഞ്ജു വാ​ര്യ​രെ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ര​ഞ്ജി​ത്ത് ഒ​രു​ക്കി​യ ‘ആ​രോ’ എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച് ജോ​യ് മാ​ത്യു. ആ​ൺ പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​ത്ര​യ​ധി​കം വ്യാ​ജ ബു​ജി​ക​ൾ ഭൂ​മി മ​ല​യാ​ള​ത്തി​ൽ ഉ​ണ്ടെ​ന്ന​റി​ഞ്ഞ​ത് ‘ആ​രോ’ എ​ന്ന ചി​ത്രം യൂ​ട്യൂ​ബി​ൽ എ​ത്തി​യ ശേ​ഷ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

ജോ​യ് മാ​ത്യു​വി​ന്‍റെ കു​റി​പ്പ്

ആ​രോ’, ആ​ൺ പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​ത്ര​യ​ധി​കം വ്യാ​ജ ബു​ജി​ക​ൾ ഭൂ​മി മ​ല​യാ​ള​ത്തി​ൽ ഉ​ണ്ടെ​ന്ന​റി​ഞ്ഞ​ത് ര​ഞ്ജി​ത്തി​ന്‍റെ ‘ആ​രോ’ എ​ന്ന ഷോ​ർ​ട് ഫി​ക്‌​ഷ​ന്‍റെ യൂ​ട്യൂ​ബ് റി​ലീ​സിം​ഗ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ്. ചി​ല​ർ​ക്ക് അ​സ​ഹി​ഷ്ണു​ത, ചി​ല​ർ​ക്ക് വ്യ​ക്തി വി​രോ​ധം, ചി​ല​ർ​ക്ക് വെ​റും പ​രി​ഹാ​സം.

ത​ർ​ക്കോ​വ്സ്കി ത​ല​ക്ക് പി​ടി​ച്ച​വ​ർ​ക്കും കി​സ്ലോ​വ്സ്കി​യെ കീ​ശ​യി​ലാ​ക്കി കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​ർ​ക്കും ഗൊ​ദാ​ർ​ദി​ൽ പി​എ​ച്ച്ഡി എ​ടു​ത്ത​വ​ർ​ക്കും ഉ​ള്ള​ത​ല്ല ആ​രോ എ​ന്ന് ആ​രെ​ങ്കി​ലും ഇ​വ​ർ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

ചി​ല തോ​ന്ന​ലു​ക​ൾ, ഭ്ര​മ​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ വി​ഭ്ര​മ​ങ്ങ​ൾ ഇ​തൊ​ക്കെ എ​ല്ലാ മ​നു​ഷ്യ​രി​ലും കൂ​ടി​യും കു​റ​ഞ്ഞു​മി​രി​ക്കും-​ആ അ​ർ​ഥ​ത്തി​ൽ ര​ണ്ടാ​മ​തും മൂ​ന്നാ​മ​തും കാ​ണു​വാ​ൻ തോ​ന്നി​പ്പി​ക്കു​ന്ന എ​ന്തോ ഒ​ന്ന് ന​ല്ല ക​ലാ​സൃ​ഷ്ടി​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്-​അ​തു​കൊ​ണ്ടാ​ണ് അ​ത്ര വ്യാ​ജ​ൻ അ​ല്ലാ​ത്ത ഞാ​ൻ ഈ ​കാ​വ്യ​ത്തെ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. അ​ത് എ​ത്ര ജ​ന​പ്രി​യ​മാ​യി എ​ന്ന് അ​തി​ൽ ത​ന്നെ അ​റി​യാ​നും ക​ഴി​യും.

Movies

ആ ​കാ​ൽ​പാ​ദം ​കൊ​ണ്ടാ​ണ് വി.​എ​സ് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ​ത്; മ​ഞ്ജു വാ​ര്യ​ര്‍ആ ​കാ​ൽ​പാ​ദം ​കൊ​ണ്ടാ​ണ് വി.​എ​സ് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ​ത്; മ​ഞ്ജു വാ​ര്യ​ര്‍

സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ല​പാ​ടു​ക​ള്‍ കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​യി​രു​ന്നു​വെ​ന്ന് ന​ടി മ​ഞ്ജു വാ​ര്യ​ർ. മു​ന്‍​മു​ഖ്യ​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്.

""വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ കാ​ൽ​പാ​ദ​ത്തി​ല്‍ ഒ​രു മു​റി​വി​ന്‍റെ ഇ​ന്നും മാ​യാ​ത്ത പാ​ടു​ള്ള​താ​യി ഒ​രി​ക്ക​ല്‍ വാ​യി​ച്ച​തോ​ര്‍​ക്കു​ന്നു. പു​ന്ന​പ്ര- വ​യ​ലാ​ര്‍ സ​മ​ര​ത്തി​ന്‍റെ ഓ​ര്‍​മ​യാ​യ ബ​യ​ണ​റ്റ് അ​ട​യാ​ളം. ആ ​കാ​ല്പാ​ദം കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ​ത്.

അ​ത് ഓ​രോ ചു​വ​ടി​ലും സൂ​ക്ഷി​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം എ​ന്നു​മൊ​രു പോ​രാ​ളി​യാ​യി​രു​ന്ന​തും. സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള വി.​എ​സി​ന്‍റെ നി​ല​പാ​ടു​ക​ള്‍ കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത കൂ​ടി​യാ​യി​രു​ന്നു. പേ​രി​നെ ശ​രി​യ​ട​യാ​ള​മാ​ക്കി​യ നേ​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി.'' മ​ഞ്ജു കു​റി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3:20-നാ​ണ് വേ​ലി​ക്ക​ക​ത്ത് ശ​ങ്ക​ര​ന്‍ അ​ച്യു​താ​ന​ന്ദ​ന്‍ എ​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ വി​ട​വാ​ങ്ങി​യ​ത്. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ജൂ​ണ്‍ 23 മു​ത​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ​സ​മ​യ​ത്ത് ഭാ​ര്യ വ​സു​മ​തി​യും മ​ക്ക​ളാ​യ വി.​എ. അ​രു​ണ്‍​കു​മാ​റും വി.​വി. ആ​ശ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up